
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി പിതാവിൻ്റെ 68 വർഷം പഴക്കമുള്ള വിവാഹ മോതിരം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും കരുണ ഗവേണിംഗ് കൗൺസിൽ അംഗവുമായിരുന്ന വത്സല മോഹൻ കൈമാറി. . ചെങ്ങന്നൂർ താലൂക്കിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവും പാണ്ടനാട് പഞ്ചായത്തംഗവുമായിരുന്ന പരേതനായ പാണ്ടനാട് പടിഞ്ഞാറ് വടക്കേടത്ത്
കുട്ടൻ ഉണ്ണിത്താന് ,ഭാര്യ ഭാനുമതി ദേവി ഇട്ട ഒരു പവൻ വരുന്ന വിവാഹമോതിരം
അദ്ദേഹം അന്ത്യനാളുകളിൽ മകൾ വത്സല മോഹനനെ സൂക്ഷിക്കാൻ ഏൽപ്പിച്ചു. ഭാവിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകണമെന്ന് ആഗ്രഹവും അറിയിച്ചു. അമ്മയുടെ മരണശേഷം മോതിരം കരുണയ്ക്ക് കൈമാറാൻ വത്സല മോഹൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ചേർന്ന കരുണ വാർഷിക ജനറൽ ബോഡി യോഗ വേദിയിൽ മോതിരം കരുണ ചെയർമാൻ മന്ത്രി സജി ചെറിയാന് കൈമാറി.
ഫോട്ടോ > കരുണയുടെ പ്രവർത്തനങ്ങക്കായി പിതാവിന് ലഭിച്ച വിവാഹമോതിരം ജില്ല പഞ്ചായത്തംഗം വത്സല മോഹൻ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാന് കൈമാറുന്നു
.











